Connect with us

National

ഒന്നര വയസുകാരിയെ കൊന്ന് രഹസ്യമായി കുഴിച്ചിട്ടു; മാതാപിതാക്കൾ അറസ്റ്റില്‍

പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.

Published

|

Last Updated

താനെ | മഹാരാഷ്ട്രയിലെ താനെയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. മാര്‍ച്ച് 18ന് നടന്ന ക്രൂര കൊലപാതക വിവരം ബുധനാഴ്ചയാണ് പുറംലോകം അറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ജാഹിദ് ഷെയ്ഖ് , ഇയാളുടെ ഭാര്യ നൂറമി എന്നിവരാണ് പിടിയിലായത്.

പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്നാണ് പരിശോധനക്കും ചോദ്യം ചെയ്യലിനുമായി പ്രതികളുടെ വീട്ടില്‍ പോലീസ് എത്തിയത്. തുടക്കത്തിന്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല.പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം  ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ കുഴിച്ചിടുകയായിരുന്നു.

മൃതദേഹം കണ്ടെടുക്കുമ്പോള്‍ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതക വിവരം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മാതാപിതാക്കളെ ഏപ്രില്‍ 15വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest