Connect with us

Kerala

നിരവധി അപ്പീലുകള്‍ എത്തുന്നത് കലോത്സവ നടത്തിപ്പില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസ മന്ത്രി

സംഘ നൃത്തത്തിന് 32 ഓളം അപ്പീലുകള്‍ വന്നിട്ടുണ്ട്.

Published

|

Last Updated

കൊല്ലം | അപ്പീലുകള്‍ നിരവധി വരുന്നത് ഈ വര്‍ഷത്തെ കലോത്സവത്തില്‍ ഒരു പ്രധാന പ്രശ്‌നമായി മാറുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍സിപ്പല്‍ കോടതി മുതല്‍ അപ്പീലുകള്‍ അനുവദിച്ച് കൊടുക്കുന്നു, ഇത് മത്സരത്തിന്റെ സമയക്രമങ്ങളൊക്കെ തെറ്റുന്നതിന് ഇടയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സംഘ നൃത്തത്തിന് 32 ഓളം അപ്പീലുകള്‍ വന്നിട്ടുണ്ട്. ജില്ല മത്സരത്തിന് ഏറ്റവും താഴെ ഗ്രേഡുള്ളവരും ഇത്തരത്തില്‍ അപ്പീലുമായി എത്തിയിട്ടുണ്ട്. ജില്ലകളില്‍ വന്നിട്ടുള്ള റിസള്‍ട്ട് വെച്ചുണ്ടാക്കുന്ന ടൈം ഷെഡ്യൂള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ സമയം തെറ്റില്ല. പക്ഷേ ഇപ്പോള്‍ മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേയാണ് അപ്പീലുമായി എത്തുന്നത് തുടര്‍ന്ന് ആ നടപടി ക്രമങ്ങള്‍ക്ക് മണിക്കൂറുകള്‍ എടുക്കുന്നു.

അതേസമയം കോഴിക്കോട് ശരിയായി പരിശോധിച്ച് കാര്യങ്ങള്‍ നീക്കിയതിനാല്‍ അപ്പീലുകള്‍ കുറവായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍സിപ്പല്‍ കോടതി മുതല്‍ ഹൈക്കോടതി വരെ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം മാനിക്കാതെ അപ്പീല്‍ അനുവദിക്കുന്നത് കലോത്സവ നടത്തിപ്പില്‍ വലിയ ബുദ്ധിമുട്ടുകളാണ് ശ്രഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Latest