Connect with us

Kerala

മിനിലോറിയുടെ അടിയില്‍പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പശ്ചിമ ബംഗാള്‍ കൂച്ച്ബിഹാര്‍ സ്വദേശി റഫിഖുല്‍ ഇസ്‌ലാം (34) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | മിനിലോറിയുടെ അടിയില്‍പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ കൂച്ച്ബിഹാര്‍ സ്വദേശി റഫിഖുല്‍ ഇസ്‌ലാം (34) ആണ് മരിച്ചത്. അബാന്‍ ജങ്ഷനു സമീപമുള്ള കടയിലേക്ക് ഇറച്ചിക്കോഴികളുമായി വന്ന വാഹനം ലോഡ് ഇറക്കിയതിനു ശേഷം പിന്നോട്ടു തിരിക്കുന്നതിനിടെ, സപ്ലൈകോ സ്റ്റോറിനോടു ചേര്‍ന്നുള്ള ഇടവഴിയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളിയുടെ ദേഹത്ത് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി 11നായിരുന്നു സംഭവം.

മൊബൈല്‍ ഫോണും വസ്ത്രങ്ങളും നോക്കി സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തിനു ശേഷം ലോഡുമായി പോയ ലോറി അടൂരില്‍ നിന്ന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹനം ഓടിച്ചിരുന്ന റാന്നി സ്വദേശി സുരേഷ്‌കുമാറിനെതിരേ അശ്രദ്ധമായി വണ്ടിയോടിച്ചുണ്ടായ അപകടത്തിന് കേസെടുത്തു. സംഭവം അറിഞ്ഞില്ലെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. മാസങ്ങളായി കണ്ണങ്കര ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന റഫിഖുല്‍ ഇസ്ലാം കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. മൃതദേഹം സുഹൃത്തുക്കള്‍ക്കു വിട്ടുനല്‍കി.