Connect with us

Malappuram

ഒതുക്കുങ്ങല്‍ സ്വദേശി അല്‍ഐനില്‍ അപകടത്തില്‍ മരിച്ചു

നൊട്ടനാലുക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹിയദ്ദീന്‍ (34) ആണ് മരിച്ചത്.

Published

|

Last Updated

അല്‍ ഐന്‍ | മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലുക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹിയദ്ദീന്‍ (34) അല്‍ ഐനില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. അവധി കഴിഞ്ഞു ദിവസങ്ങള്‍ക്ക് മുമ്പാണ് മുഹിയദ്ദീന്‍ അല്‍ ഐനില്‍ തിരികെയെത്തിയത്.

അല്‍ ഹയര്‍ ഷാബിയയില്‍ മിര്‍മര്‍ കഫ്തീരിയ നടത്തുന്ന മുഹിയദ്ദീന്‍ ഡെലിവറി സാധനങ്ങളുമായി പോയ സമയത്ത് രാത്രി ഒരു മണിയോടെയാണ് സ്വദേശിയുടെ കാറിടിച്ചു അപകടമുണ്ടായത്.

അല്‍ ഐന്‍ ജിമി ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഒമ്പതിന് ഒതുക്കുങ്ങല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മാതാവ്: നഫീസ. ഭാര്യ: ഷമീമ ബാനു വേങ്ങര. മക്കള്‍: ഫര്‍ഹാന്‍, ഫാസി. സഹോദരങ്ങള്‍: മന്‍സൂര്‍, മുബീന, നുസ്‌റത്ത്.