Connect with us

Kerala

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു

മദ്യപാനിയെന്ന് വിളിച്ചായിരുന്നു മര്‍ദനം

Published

|

Last Updated

തിരുവനന്തപുരം | കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അകാരണമായി മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച കരള്‍ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്.

ഗുരുതര കരള്‍ രോഗിയായ അനി ആശുപത്രിയില്‍ ചികിത്സകഴിഞ്ഞ് മടങ്ങുന്നതിനിടെ സീറ്റില്‍ കിടന്ന് ഉറങ്ങിയതിന് കണ്ടക്ടര്‍ മര്‍ദിച്ചിരുന്നു. മദ്യപാനിയെന്ന് വിളിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞ മാസം 20നാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്ന അനി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ബന്ധുക്കളെത്തി അനിയെ രക്ഷിച്ചു. പക്ഷെ ഇതേതുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ അനി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.

 

Latest