Connect with us

Ongoing News

ലോട്ടറി നൽകാത്തതിന് മദ്യപിച്ചെത്തി 62കാരിയെ കൈയേറ്റം ചെയ്തയാള്‍ അറസ്റ്റില്‍

ലോട്ടറി വില്പന നടത്തുന്ന 62കാരിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്.

Published

|

Last Updated

കോന്നി | ലോട്ടറി നല്‍കിയില്ലെന്ന കാരണത്താല്‍ മദ്യപിച്ചെത്തി 62കാരിയെ കൈയേറ്റവും അപമാനിക്കുകയും ചെയ്തയാളെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുമ്പിക്കല്‍ മുത്തിക്കോണം വടക്കേക്കര പുത്തന്‍ വീട്ടില്‍ റഹീം (60) ആണ് പിടിയിലായത്. ശനി രാവിലെ 7.30ന് കലഞ്ഞൂരില്‍ നിന്നും ഇളമണ്ണൂരേക്ക് പോകുന്ന റോഡിലാണ് സംഭവം.

ലോട്ടറി വില്പന നടത്തുന്ന 62കാരിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. സ്ത്രീയുടെ  പരാതിയില്‍, അപമാനിച്ചതിനും ചീത്ത വിളിച്ചതിനും കൈയേറ്റം ചെയ്തതിനും കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കലഞ്ഞൂരില്‍ നിന്ന് വൈകിട്ട് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ് ഐ ദിജേഷ്, എ എസ് ഐ വാസുദേവക്കുറുപ്പ്, സി പി ഓമാരായ അനീഷ്, പ്രൊഡ്ജി ദീപ്തി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest