Connect with us

National

വിവാഹവാഗ്ദാനം നല്‍കി മലയാളി യുവതിയെ പീഡിപ്പിച്ചു; യുപി സ്വദേശി അറസ്റ്റില്‍

ദുബായില്‍ വെച്ചാണ് സംഭവം

Published

|

Last Updated

ബറേലി| മലയാളി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ദുബായില്‍ വെച്ചാണ് സംഭവം. ബറേലി സ്വദേശിയായ നദീം ഖാനാണ് (26) അറസ്റ്റിലായതെന്ന് യുപി പൊലീസ് വ്യക്തമാക്കി.

ദുബായില്‍ നദീം ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു യുവതി. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് നദീം ഖാന്‍ യുവതിക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഇതോടെ നദീം ഖാന്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നെന്നാണ് ലഭിച്ച വിവരം.

തുടര്‍ന്ന് യുവാവ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest