Connect with us

Eranakulam

മലയാളി ദമ്പതികള്‍ പഴനിയില്‍ മരിച്ച നിലയില്‍

ബി ജെ പി, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികളാണ് ആത്മഹത്യക്ക് കാരണമെന്ന കത്തും കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

പഴനി/ കൊച്ചി | എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഉഷ (44) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിന് പഴനിയിലെത്തിയത്.

ബി ജെ പി, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികളാണ് ആത്മഹത്യക്ക് കാരണമെന്ന കത്തും കണ്ടെത്തിയിട്ടുണ്ട്. കടുംകൈക്ക് കാരണക്കാരായ ഏഴ് പേരുകളും ജാമ്യമില്ലാ കേസുകളില്‍ പെടുത്തി തേജോവധം ചെയ്‌തെന്നും കത്തിലുണ്ട്.

Latest