Connect with us

Kerala

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: വിദ്യാര്‍ഥിനി മരിച്ചു

നിലത്തു വീണ അപര്‍ണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

Published

|

Last Updated

തൃശ്ശൂര്‍ | ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാല്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകള്‍ അപര്‍ണയാണ് (18) മരിച്ചത്. ചൊവ്വന്നൂരിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ചൊവ്വന്നൂര്‍ പാടത്തിന് സമീപത്ത് വെച്ച് ടോറസ് ലോറി അപര്‍ണ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. നിലത്തു വീണ അപര്‍ണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടനെ തന്നെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ എത്തി അപര്‍ണയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരുക്കുണ്ട്.

Latest