Connect with us

Kerala

കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ ട്രയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്.

Published

|

Last Updated

അരൂര്‍ | കാല്‍വഴുതി റെയില്‍വേ ട്രാക്കില്‍ വീണ ഗൃഹനാഥന് ട്രെയിനിടിച്ച് ദാരുണാന്ത്യം. സംഭവത്തില്‍ യൂദാതദേവൂസ് (അഗസ്റ്റിന്‍-അത്തോ-59) ആണ് മരിച്ചത്. റെയില്‍വേ സ്‌റ്റേഷനു സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകവെ കാല്‍വഴുതി അഗസ്റ്റിന്‍ ട്രാക്കില്‍ വീണു.തുടര്‍ന്ന് ആ സമയം ട്രാക്കിലൂടെ കടന്നുപോകേണ്ട തീവണ്ടി അഗസ്റ്റിനെ തട്ടുകയായിരുന്നു. അരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആണ് അപകടം ഉണ്ടായത്. അരൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡില്‍ നെയ്ത്തുപുരക്കലാണ് അഗസ്റ്റിന്റെ വീട്.

തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്. കല്‍പ്പണിക്കാരനായിരുന്ന അഗസ്റ്റിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Latest