Connect with us

Kerala

കോട്ടയത്ത് വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോട്ടയം| കോട്ടയം പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് കാള. റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാര്‍ലിയെയും കാള ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ റെജിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി കാളയെയും പോത്തിനെയും വളര്‍ത്തി വന്നിരുന്നയാളാണ് റെജി.

 

 

---- facebook comment plugin here -----

Latest