Connect with us

Kerala

മിഥുനിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും: മന്ത്രി ശിവന്‍കുട്ടി

നേരത്തെ, മിഥുനിന്റെ കുടുംബത്തിന് കെ എസ് ഇ ബി അഞ്ചുലക്ഷം രൂപ പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

കൊല്ലം | തേവലക്കരയില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മന്ത്രി സംസ്ഥാന പ്രസിഡന്റായ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക

നേരത്തെ, മിഥുനിന്റെ കുടുംബത്തിന് കെ എസ് ഇ ബി അഞ്ചുലക്ഷം രൂപ പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചിരുന്നു. കെ എസ് ഇ ബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

മിഥുനിന്റെ മരണത്തില്‍ തേവലക്കര ബോയ്‌സ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്തായിരുന്നു പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിയുടെ മരണം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest