Connect with us

Kerala

നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനം വീട്ടില്‍ നാരായണന്റെ മകന്‍ വിദ്യാധരന്‍ (69) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | അക്ഷരം പഠിക്കാന്‍ സ്ഥിരമായി പോകുന്ന വീട്ടിലെ ഗൃഹനാഥന്‍ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനം വീട്ടില്‍ നാരായണന്റെ മകന്‍ വിദ്യാധരന്‍ (69) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. വിദ്യാധരന്റെ വീട്ടില്‍ കുട്ടി അക്ഷരം പഠിക്കാന്‍ പോയിരുന്നു. ഇയാളുടെ ഭാര്യയാണ് പഠിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പകല്‍ 11 നും ഉച്ചക്കു ശേഷം മൂന്നിനുമിടയിലാണ് വിദ്യാധരന്‍ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊടുമണ്‍ പോലീസ് ഇന്നലെ വൈകിട്ട് ഇയാളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍, എസ് ഐ. അനില്‍കുമാര്‍, എ എസ് ഐ. സന്തോഷ്, എസ് സി പി. ഒ അന്‍സാര്‍, സി പി ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണുണ്ടായിരുന്നത്.