Connect with us

Kerala

മലപ്പുറം കാളികാവില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം നാട്ടുകാര്‍ കണ്ടത്.

Published

|

Last Updated

മലപ്പുറം|മലപ്പുറം കാളികാവില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസം മുമ്പ് കാട്ടാനക്കുട്ടി കാട്ടില്‍ ഒറ്റയ്ക്ക് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെയാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. കടുവയോ പുലിയോ കാട്ടാനക്കുട്ടിയെ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയില്‍ സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എന്നാല്‍ വന്യജീവി ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ പ്രവേശിക്കുകയും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് വിവരം.

 

 

 

Latest