Connect with us

Kerala

ഭര്‍ത്താവുമായി ഫോണില്‍ വഴക്കിട്ട ശേഷം മുറിയില്‍ കയറി തീകൊളുത്തിയ 30-കാരി മരിച്ചു

മൂന്നു പേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരണത്തിന് കീഴടങ്ങുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | പാലക്കാട് വല്ലപ്പുഴയില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുപ്പതുകാരി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മുറിക്കുള്ളില്‍ കയറി ബിന തീകൊളുത്തിയത്. കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍മക്കള്‍ക്കും പൊള്ളലേറ്റിരുന്നു. മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരുക്ക് ഗുരുതരമല്ല.

ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ബീനയും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് യുവതി മുറിയില്‍ കയറി തീകൊളുത്തുകയായിരുന്നു.
മൂന്നു പേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest