Connect with us

Kerala

തളിപ്പറമ്പില്‍ എംഡിഎംഎയുമായി 26കാരന്‍ പിടിയില്‍

തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

തളിപ്പറമ്പ് | തളിപ്പറമ്പില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 5.096 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാപ്പിനിശ്ശേരി മാങ്കടവ് ചാലില്‍ കെകെ മുഹമ്മദ് ആസിഫിനെയാണ് അറസ്റ്റ് ചെയ്തത്.

കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ആസിഫ് അറസ്റ്റിലായത്. ധര്‍മശാല എന്‍ജിനീയറിങ്ങ് കോളജ്, നിഫ്റ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി.

തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റ് കണ്ണികളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കി.

Latest