National
സൂറത്തില്‍ ഒരു കുടുംബത്തിലെ 7 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
 
		
      																					
              
              
            സൂറത്ത്| സൂറത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ ആത്മഹത്യ ചെയ് നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആറ് പേരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും ഒരാളെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


