Connect with us

Kerala

ജഡ്ജിയുടെ ചേംബറില്‍ തള്ളികയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, 65കാരന്‍ അറസ്റ്റില്‍

അക്രമാസക്തനായ ഇയാളെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്യ്തത്.

Published

|

Last Updated

കോട്ടയം | ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 65കാരന്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ജഡ്ജിയുടെ ചേംബറില്‍ തള്ളക്കയറാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടില്‍ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു കേസില്‍ പ്രതിയായ രമേശന്‍ ആ കേസിലെ ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കോടതിയില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലര്‍ക്കുമായി രമേശന്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയതു. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ തടയുകയും കോടതിയില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

തുടര്‍ന്ന് വൈകീട്ട് വീണ്ടും കത്തിയുമായി കോടതിയില്‍ എത്തിയ രമേശന്‍ ചേംബറിലേക്ക് തള്ളിക്കയറാന്‍ വീണ്ടും ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ തുടര്‍ന്ന് രമേശന്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. അക്രമാസക്തനായ ഇയാളെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.

Latest