Connect with us

dheeraj murder

ധീരജ് വധം: ഒരു യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോയ് മോന്‍ സണ്ണിയാണ് അറസ്റ്റിലായത്

Published

|

Last Updated

ഇടുക്കി |  എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു യൂത്ത്‌കോണ്‍ഗ്രസുകാരന്‍കൂടി അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്മോന്‍ സണ്ണി ആണ് പിടിയില്‍ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി. ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ്-, കെ എസ് യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.

 

 

Latest