National
ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ലേ|ലഡാക്കിലെ ലേയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ലേയില്‍ ഭൂചലനം ഉണ്ടായത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് വ്യക്തമായിട്ടില്ല.
Content Highlights:
A 5.5 magnitude earthquake struck Leh in Ladakh early morning at 6 AM. The National Centre for Seismology reported tremors within a 10 km radius. No loss of life or damage to property has been reported so far.
---- facebook comment plugin here -----


