Connect with us

Kuwait

അമ്പതു വയസ് പിന്നിട്ടവര്‍ക്കുള്ള കൊവിഡ് നാലാം വാക്‌സിന്‍ 16 കേന്ദ്രങ്ങളില്‍

കേന്ദ്രങ്ങളില്‍ 2022 ആഗസ്റ്റ് 10 മുതല്‍ വിതരണം ആരംഭിക്കും. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താവുന്നതാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡിനെതിരായ വാക്‌സിനേഷന്‍ നല്‍കുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി ആരോഗ്യ മന്ത്രാലയം. ഈ കേന്ദ്രങ്ങളില്‍ 2022 ആഗസ്റ്റ് 10 മുതല്‍ വിതരണം ആരംഭിക്കും. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താവുന്നതാണ്. അഞ്ചു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നും രണ്ടും ഡോസുകള്‍ 12 മുതല്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ്, 50 വയസ് പിന്നിട്ടവര്‍ക്ക് നാലാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി വെസ്റ്റ് മിഷ്രിഫിലെ അബ്ദുറഹ്മാന്‍ അല്‍ സായിദ് ഹെല്‍ത്ത് സെന്ററിനെയാണ് മന്ത്രാലയം നിയോഗിച്ചിട്ടുള്ളത്. മറ്റു 15 കേന്ദ്രങ്ങളില്‍ മോഡേണ വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

വിദേശത്ത് നിന്നുള്ള കുടുംബങ്ങളുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കി കൂടിയാണ് കേന്ദ്രങ്ങള്‍ അനുവദിക്കുന്നത്. കൂടാതെ സെപ്തംബര്‍ പകുതിയോടെ സ്‌കൂള്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് വാക്‌സിനേഷനില്‍ വലിയ കുതിപ്പു നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമം.

 

---- facebook comment plugin here -----

Latest