Connect with us

Kerala

ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യനടത്തുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യനടത്തുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ശൈലജയുടെ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് ഇത്തരത്തില്‍ സൈബര്‍ ആക്രമണമെന്നും ശൈലജ ആരോപിക്കുന്നു.

ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെയും ഇന്‍സ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നതിനെതിരെയും കെകെ ശൈലജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തന്നെ തേജോവധം ചെയ്യുന്നതിന് പിന്നില്‍ വൃത്തികെട്ട ഗൂഢസംഘമാണ് യുഡിഎഫിന്റെ പ്രചാരണത്തിലുള്ളതെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തേജോവധം അനുഭവിക്കുന്നതെന്നും ശൈലജ പറഞ്ഞു.