Connect with us

National

മൂന്ന് ദിവസത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് 4 കോടിയുടെ സ്വര്‍ണം പിടികൂടി

മുംബൈ കസ്റ്റംസ് എക്‌സിലൂടെയാണ് കേസിനെ കുറിച്ച് അറിയിച്ചത്

Published

|

Last Updated

മുംബൈ | മുംബൈ വിമാനത്താവളത്തില്‍ മൂന്ന് ദിവസത്തിനിടെ 4 കോടിയുടെ സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 7.57 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഫെബ്രുവരി 23 നും 25 നുമിടയിലായി ഒമ്പത് കേസുകളില്‍ നിന്നാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണം പ്രതികളുടെ വസ്ത്രത്തിലും ഹാന്‍ബാഗിലും ഒളിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുംബൈ കസ്റ്റംസ് എക്‌സിലൂടെയാണ് കേസിനെ കുറിച്ച് അറിയിച്ചത്.

Latest