Connect with us

up election

'അവസാന നാളുകളില്‍ വാരാണസിയില്‍ കൂടുതല്‍ സമയം ചെലവിടുന്നത് നല്ലതാണ്'; പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനത്തിന് അഖിലേഷിന്റെ പരിഹാസം

ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് വ്യക്തമാക്കി

Published

|

Last Updated

വാരാണസി | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ബി ജെ പി നേതാക്കള്‍ ഭൂരിപക്ഷ പ്രീണനം ലക്ഷ്യമിട്ട് വാരാണസി കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ തുടരുന്നതിനിടെ കടുത്ത പരിഹാസവുമായി സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. അവസാന നാളുകളോട് അടുക്കുമ്പോള്‍ ആളുകള്‍ വാരാണസിയില്‍ സമയം ചെലവഴിക്കുന്നത് നല്ലതാണെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് വ്യക്തമാക്കി.

കാശി വിശ്വനാഥ് ഇടനാഴിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി രണ്ട് ദിവസമായി വാരാണിയിലാണ് ഉള്ളത്. ഇദ്ദേഹത്തിനൊപ്പം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘവും വാരാണസി കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്നുണ്ട്. ഇപ്പോള്‍ ഉദ്ഘാടനം നടക്കുന്ന പ്രവര്‍ത്തികള്‍ക്ക് കൊണ്ടുവന്നത് തന്റെ സര്‍ക്കാര്‍ ആണെന്ന് അഖിലേഷ് അവകാശപ്പെട്ടു.