Connect with us

Kerala

ഒമ്പത് വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം: 35കാരന്‍ പിടിയില്‍

പ്രതിയെ തള്ളിമാറ്റി കുതറിയോടിയ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടുകയായിരുന്നു

Published

|

Last Updated

കൊല്ലം | ഒമ്പത് വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരന്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടനെയാണ് പോക്‌സോ ചുമത്തി അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒമ്പതുകാരനെ ഇയാള്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഒച്ചവെച്ചപ്പോള്‍ വായയും മൂക്കും പൊത്തി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയതോടെ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest