Connect with us

Career Notification

കോഴിക്കോട് NITയിൽ 240 അവസരം

ഗ്രൂപ് ബി, സി തസ്തികകളിലാണ് ഒഴിവ്.

Published

|

Last Updated

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 240ലേറെ ഏറെ അവസരം. ഗ്രൂപ് ബി, സി തസ്തികകളിലാണ് ഒഴിവ്.

അവസരങ്ങൾ– ജൂനിയർ എൻജിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസ്സിസ്റ്റന്റ്‌, സൂപ്രണ്ട്, സീനിയർ അസ്സിസ്റ്റന്റ്, ജൂനിയർ അസ്സിസ്റ്റന്റ്, സീനിയർ ടെക്‌നീഷ്യൻ, ടെക്‌നീഷ്യൻ, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്. കോഴിക്കോട് എൻ ഐ ടിയിൽ നഴ്‌സിംഗ് അസ്സിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സുമാരുടെ താത്കാലിക നിയമനം. ഓരോ ഒഴിവ് വീതം. ഓൺലൈൻ അപേക്ഷ ഈ മാസം 12 വരെ.

നഴ്‌സിംഗ് അസ്സിസ്റ്റന്റ് (പുരുഷൻ)- പത്താംക്ലാസ്സ് ജയം, പ്ലസ് ടു, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നഴ്സിംഗ് കെയർ അസ്സിസ്റ്റന്റ്, തത്തുല്യം, ഒരു വർഷ പരിചയം, 17,446 രൂപ ശമ്പളം.
സ്റ്റാഫ് നഴ്സ്-(സ്ത്രീ) ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ബിരുദം, ഡിപ്ലോമ, 20,448 രൂപ ശമ്പളം.

എൻ ഐ ടിയുടെ സെന്റർ ഫോർ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഫോറിൻ ലാംഗ്വേജസിൽ ഒരു പ്രൊജക്ട് ഓഫീസർ ഒഴിവ്. താത്കാലിക നിയമനം. ഈ മാസം പത്ത് വരെ അപേക്ഷിക്കാം. യോഗ്യത എൻജിനീയറിംഗ് ബിരുദം, പി ജി ഇൻ എൻജിനീയറിംഗ്, സയൻസ്, കൊമേഴ്‌സ്, എം ബി എ, എം സി എ ഒരു വർഷ പരിചയം. പ്രായപരിധി 40. ശമ്പളം 35,000. വിവരങ്ങൾക്ക് www.nitc.ac.in

---- facebook comment plugin here -----

Latest