Connect with us

Ongoing News

ഥാറിന് വെല്ലുവിളിയുയര്‍ത്താന്‍ ഗൂര്‍ഖ പുത്തന്‍ മോഡല്‍

25,000 രൂപ ടോക്കണ്‍ തുക നല്‍കി ഗൂര്‍ഖ ഇപ്പോള്‍ ബുക്ക് ചെയ്യാം.

Published

|

Last Updated

ന്യൂഡല്‍ഹി | ഫോഴ്‌സ് ഗൂര്‍ഖയുടെ പുത്തന്‍ മോഡല്‍ 13.59 ലക്ഷം രൂപക്ക് (എക്‌സ് ഷോറൂം വില) ഇറങ്ങി. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഗൂര്‍ഖ ഇപ്പോള്‍ ബുക്ക് ചെയ്യാം. രാജ്യത്ത് 6,200 കേന്ദ്രങ്ങളുള്ള ഓട്ടോ യൂറോപയുമായി ഫോഴ്‌സ് മോട്ടോഴ്‌സ് കൈ കോര്‍ത്തിട്ടുമുണ്ട്.

ഓഫ് റോഡ് എസ് യു വി ഗണത്തില്‍ പെടുന്നതാണ് ഗൂര്‍ഖ. കൂടുതല്‍ ആധുനികവും നൂതനവുമായ രീതിയിലാണ് പുതിയ മോഡല്‍ ഇറക്കിയത്. ഡി ആര്‍ എല്ലുകളോട് കൂടിയ എല്‍ ഇ ഡി പ്രോ എഡ്ജ് ഹെഡ്‌ലൈറ്റ്, എല്‍ ഇ ഡി ഇന്‍ഡിക്കേറ്ററുകള്‍, പുതിയ ബംബറുകള്‍, ഫോഗ് ലൈറ്റ്, പുതിയ സ്‌നോര്‍ക്കല്‍, ഫെന്‍ഡറില്‍ ഷാര്‍ഗ് ഗില്‍, വലിയ റിയര്‍ വിന്‍ഡ്ഷീല്‍ഡ് അടക്കമുള്ള നിരവധി സവിശേഷതകളുണ്ട്.

4,116 മി മീ നീളവും 1,812 മി മീ വീതിയും 2,075 മി മീ ഉയരവുമാണ് പുതിയ ഗൂര്‍ഖക്കുള്ളത്. വീല്‍ ബേസ് 2,400 മി.മീ ആണ്. ചുവപ്പ്, ഓറഞ്ച്, ചാരം, വെള്ള നിറങ്ങളില്‍ ലഭിക്കും.

---- facebook comment plugin here -----

Latest