Kerala
തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കണ്‍വീനറാക്കാന്‍ തീരുമാനം

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സംസാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍ഡിഎ യോഗത്തില്‍ തീരുമാനം. കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. രാജീവ് ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനാകും. പിസി തോമസ്, സികെ ജാനു, രാജന്‍ ബാബു എന്നിവരെ ഉന്നതാധികാരസമിതി അംഗങ്ങളാക്കാനും തീരുമാനമായി. ഒന്നോ രണ്ടോ ബോര്‍ഡ് കോര്‍പറേഷനുകളുടെ അധ്യക്ഷപദവിയിലേക്കും ബിഡിജെഎസ് നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കും.
എന്‍ഡിഎ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഘടകക്ഷികള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കാനാണ് ബിജെപി തീരുമാനം. കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസുമായുള്ള ചര്‍ച്ചയില്‍ െ്രെകസ്തവ സമൂഹത്തെ എന്‍ഡിഎയുമായി അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു.
---- facebook comment plugin here -----