Connect with us

Kasargod

പ്രൊഫസമ്മിറ്റിന് ഇനി 14 നാള്‍: പ്രൊഫ് ഗാര്‍ഡ് സംഗമങ്ങള്‍ സംഘടിപ്പിച്ചു

മാര്‍ച്ച് 10, 11, 12 തീയതികളിൽ പുത്തിഗെ മുഹിമ്മാത്തില്‍ വെച്ചാണ് പ്രൊഫഷണല്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് (പ്രൊഫസമ്മിറ്റ്) നടക്കുന്നത്

Published

|

Last Updated

കാസർകോട് | മാര്‍ച്ച് 10, 11, 12 തീയതികളിലായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് (പ്രൊഫസമ്മിറ്റി)ന് ഇനി 14 നാളുകൾ. സമ്മിറ്റിന്റെ മുന്നോടിയായി https://profsummit.in/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്ററേഷൻ നടക്കുന്നത്.
രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രൊഫ്ഗാര്‍ഡ് സംഗമങ്ങള്‍ സംഘടിപ്പിച്ചു.  ഉപ്പള, ചെര്‍ക്കള, അലാമിപ്പള്ളി എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് സംഗമങ്ങള്‍ നടന്നത്.വരും ദിവസങ്ങളില്‍ പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് സംഗമങ്ങള്‍ ചേര്‍ന്നത്.
വിവിധ കേന്ദ്രങ്ങളിലായി റഷീദ് സഅദി പൂങ്ങോട്, മുഹമ്മദ് നംഷാദ് ബെജ്ജ, റഈസ് മുഈനി, ബാദുഷ സുറൈജി, മന്‍സൂര്‍ കൈനോത്ത, സിദ്ദീഖ് സഖാഫി, ഖാദര്‍ സഖാഫി നാരമ്പാടി, മുര്‍ഷിദ് പുളിക്കൂര്‍, മന്‍ഷാദ് അഹ്സനി, അബൂസാലിഹ് പെര്‍മുദെ, ഇര്‍ഷാദ് കളത്തൂര്‍, റസാഖ് സഅദി, സഈദ് ഇരുമ്പുഴി, ഫൈസല്‍ സൈനി എന്നിവര്‍ നേതൃത്വം നല്‍കി.

Latest