Connect with us

National

ഗുജറാത്തില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ച് കയറി പത്ത് മരണം

വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്നു കാര്‍

Published

|

Last Updated

അഹമ്മദാബാദ്  | ഗുജറാത്തിലെ നദിയാദില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയില്‍ ബുധനാഴ്ചയാണ് സംഭവം. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്നു കാര്‍.കാറിലെ യാത്രക്കാരാണ് മരിച്ചത്.

അപകടം നടന്നയുടന്‍ രണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. എക്സ്പ്രസ് ഹൈവേ പട്രോളിംഗ് സംഘവും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Latest