Connect with us

Kerala

കണ്ണൂര്‍ സി പി എമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി

Published

|

Last Updated

കണ്ണൂര്‍ |  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിന് സി പി എമ്മിന്റെ അച്ചടക്ക നടപടി. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ പരിധിയില്‍വരുന്ന 17 പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയും രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനുമാണ് ലഭിച്ചത്. ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നടപടി.

ആന്തുറില്‍ തുടങ്ങാനിരുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായിയാ സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി കെ ശ്യാമളക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നുഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. തുടര്‍ന്ന് എ എന്‍ ഷംസീര്‍, ടി എന്‍ മധുസുദനന്ഡ, എന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന അന്വേഷണ കമ്മിറ്റി പാര്‍ട്ടി നിര്‍ദേശ പ്രകാരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് നടപടി.

---- facebook comment plugin here -----

Latest