Connect with us

National

രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടിനുള്ള വിലക്ക് ട്വിറ്റര്‍ നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ഇവരുടെ അക്കൗണ്ടുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടു്ത്തിയത്. ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ വിശദീകരണം.

അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റര്‍ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് ട്വിറ്റര്‍ വഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേതാക്കളുടെ അക്കൗണ്ടിന് പുറമെ കോണ്‍ഗ്രസിന്‍രെ ഔദ്യോഗിക അക്കൗണ്ടിനുമുള്ള വിലക്കും ട്വിറ്റര്‍ പിന്‍വലിച്ചിട്ടുണ്ട്.

Latest