Kerala
റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: ജി സുധാകരന്‍ മന്ത്രിയായിരിക്കെ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ | ജി സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാത നിര്‍മാണത്തില്‍ അന്വേഷണം സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴെ തുടങ്ങിയിരുന്നുവെന്ന് മന്ത്രി മുഹമ്മദ് പറഞ്ഞു.
ദേശീയ പാതയിലെ കുഴികള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടതാണ്. സുധാകരന്‍ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ഇക്കാര്യം കാണിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്നും മന്ത്രി പറഞ്ഞു. കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കും.ജി സുധാകരന്‍ നല്ല രീതിയിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും അതിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് റിയാസിനും ഉള്ളതെന്നും മന്ത്രി പറഞ്ഞു
---- facebook comment plugin here -----