Connect with us

Techno

സാംസങ് ഗാലക്‌സി എ 12 സ്മാര്‍ട്ട് ഫോണ്‍; അപ്‌ഡേറ്റഡ് മോഡല്‍ ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്‌സി എ 12 സ്മാര്‍ട്ട് ഫോണിന്റെ അപ്ഡേറ്റഡ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ പതിപ്പില്‍ എക്സിനോസ് 850 എസ്ഒസി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിവയാണുള്ളത്. 13,999 രൂപയാണ് മോഡലിന്റെ വില. എന്നാല്‍ 6 ജിബി റാം + 128 ജിബി സ്റ്റോറജ് വേരിയന്റിന് 16,499 രൂപയാണ് വില നല്‍കിയിരിക്കുന്നത്. കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാണ്. സാംസങ് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും വാങ്ങാനുള്ള സൗകര്യമുണ്ട്.

ഡ്യുവല്‍ നാനോ സിം, 6.5-ഇഞ്ച് എച്ച്ഡി+ (720 ഃ 1,600 പിക്സല്‍സ്) പിഎല്‍എസ് ടിഎഫ്റ്റി ഡിസ്പ്ലേ, 20:9 ആസ്പെക്റ്റ് റേഷ്യോ, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1 ടിബി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ഒക്ടാകോര്‍ എക്സിനോസ് 850 എസ്ഒസി പ്രോസസര്‍ എന്നിയാണ് സ്മാര്‍ട്ട് ഫോണിലുള്ളത്. ക്വാഡ് റിയര്‍ കാമറ സംവിധാനത്തില്‍ എഫ് /2.0 ലെന്‍സുള്ള 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി സാംസങ് ഗാലക്‌സി എ 12ന്റെ മുന്‍ഭാഗത്ത് എഫ്/ 2.2 ലെന്‍സുള്ള 8 മെഗാപിക്സല്‍ സെന്‍സറുണ്ട്.

സാംസങ് ഗാലക്‌സി എ 12 സ്മാര്‍ട്ട് ഫോണില്‍ 4 ജി എല്‍ടിഇ, വൈ-ഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് വി5, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി-ടൈപ്പ് സി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, സെഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുണ്ട്. 15ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

---- facebook comment plugin here -----

Latest