Ongoing News
ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കം

ലോര്‍ഡ്‌സ് | ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. കെ എല്‍ രാഹുല്‍ തന്റെ കരിയറിലെ ആറം സെഞ്ചുറി (പുറത്താകാതെ 105) തികച്ച് മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 250 എന്ന ശക്തമായ നിലയിലാണ്.
രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 43.4 ഓവറില്‍ 126 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 145 പന്തില്‍ 83 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിതിന്റെ ബാറ്റില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും പിറന്നു. പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര പെട്ടന്ന് മടങ്ങി.
എന്നാല്‍ പിന്നീട് മൂന്നാം വിക്കറ്റില്‍ രാഹുലും വിരാട് കോലിയും ഒത്തുചേരുകയായിരുന്നു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കോലി 90 പന്തില്‍ 39 റണ്‍സുമായും രാഹുല്‍ 218 പന്തില്‍ 105 റണ്‍സോടേയും പുറത്താകാതെ നില്‍ക്കുകയാണ്.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മഴയെ തുടര്‍ന്ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.