Kerala
ആശുപത്രികളുടെ സുരക്ഷക്ക് ഇനി വിമുക്ത ഭടന്മാര്‍; പ്രധാന ആശുപത്രികളില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍

തിരുവനന്തപുരം | ആശുപത്രികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കാഷ്വല്‍റ്റിയിലും ഒപിയിലും വിമുക്ത ഭടന്‍മാരുടെ സേവനം ഏര്‍പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇനി മുതല്‍ നിയമിക്കുന്ന സുരക്ഷാ ജീവനക്കാരെല്ലാം വിമുക്ത ഭടന്‍മാരായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാന ആശുപത്രികളിലെല്ലാം ചീഫ് സെക്യൂരിറ്റി ഓഫിസറെ നിയമിക്കും. ഒപിയിലും കാഷ്വല്‍റ്റിയിലും സിസിടിവി ക്യാമറ സ്ഥാപിക്കും. പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കില്‍ അവിടേക്ക് സിസിടിവി ദൃശ്യങ്ങള്‍ ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷാ കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----