Connect with us

Ongoing News

രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യ

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് ഇന്ന് ലോര്‍ഡ്‌സില്‍ തുടക്കം. ഉച്ചക്കു ശേഷം 3.30നാണ് മത്സരം. ഇന്ത്യക്ക് ജയിക്കാന്‍ സാധ്യത കൂടുതലായിരുന്ന ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് മഴ കവര്‍ന്നിരുന്നു. ഇടക്കിടെയെത്തിയ മഴ മത്സരത്തിന്റെ നിറം കെടുത്തുകയും സമനിലയില്‍ അവസാനിക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ വിജയം നേടി ആധിപത്യമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

പരുക്കേറ്റ ഷാര്‍ദുല്‍ താക്കൂര്‍ രണ്ടാം ടെസ്റ്റിലുണ്ടാകില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഷാര്‍ദുലിന് പകരം ഇശാന്ത് ശര്‍മയോ അശ്വിനോ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ അശ്വിനാണ് കൂടുതല്‍ സാധ്യത. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്‌സ് ഗാലറിയിലുണ്ടാകും. കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.

ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോലി റണ്ണൊന്നുമെടുക്കാനാകാതെ പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ജെയിംസ് ആന്‍ഡേഴ്സന് മുന്നിലാണ് കോലി വീണത്. ഫോം തിരിച്ചുപിടിക്കാനുള്ള കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ നായകന്‍.
ഇംഗ്ലണ്ട് നിരയില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ടീമില്‍ തിരിച്ചെത്തുമാണ് സൂചന. ബാറ്റിംഗിലും മാറ്റം വന്നേക്കും. ആദ്യ ടെസ്റ്റ് കളിച്ച ബാറ്റ്‌സ്മാന്‍ സാക്ക് ക്രൗലി പുറത്തിരിക്കേണ്ടി വന്നേക്കും.

---- facebook comment plugin here -----

Latest