Connect with us

Kerala

കാസര്‍കോട് രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

കാസര്‍കോട്  | കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കയ്യൂര്‍, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാര്‍ഡുകളിലും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാര്‍ഡുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ട്.

വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു ഐ പി ആര്‍) എട്ടില്‍ കൂടുതല്‍ വന്നതിനാലാണ് നടപടി. ജില്ലയില്‍ ഇന്ന് 562 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ 23,500 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Latest