Kerala
ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ: വീണ്ടും നിയമവഴി തേടുമെന്ന് എ വിജയരാഘവന്‍

കൊച്ചി | കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡിഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ നിയമപരമായി തന്നെ നേരിടാനൊരുങ്ങി സിപിഎം . ജുഡീഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമപരമായ പരിശോധനക്ക് ശേഷമായിരുന്നുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണം സ്റ്റേ ചെയ്തത് ഇടക്കാല ഉത്തരവ് മാത്രമാണ്. തീരുമാനം അംഗീകരിച്ച് കൊണ്ട് തന്നെ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വീണ്ടും കോടതിയെ അറിയിക്കും. സ്റ്റേ ഒഴിവാക്കി മുന്നോട്ടു പോകാന്‍ പറ്റുമോ എന്ന് പരിശോധിക്കുമെന്നും
വിജയരാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇഡി വാദിച്ചത്. അതേ സമയം ഇഡിക്ക് കോടതിയെ സമീപിക്കാന്‍ അധികാരമില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് തള്ളിയാണ് ഇടക്കാല ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചത്.