Connect with us

Kerala

പി കെ ഫിറോസിനെതിരെ ഇ ഡി കേസെടുത്തു

Published

|

Last Updated

കോഴിക്കോട് | കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. യൂത്ത്‌ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈര്‍ ഒന്നാം പ്രതിയും പി കെ ഫിറോസ് രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി പി കെ ഫിറോസിനെ ഇ ഡി ചോദ്യം ചെയ്യും. നോട്ടീസ് അയച്ച് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക.

കത്വയിലും ഉന്നാവോയിലും ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത്‌ലീഗ് ഒരു കോടിയോളം രൂപ പിരിച്ചിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും മറ്റുമായിരുന്നു പിരിവ്. ഇത് കൃത്യമായി പെണ്‍കുട്ടികളുടെ കുടുംബത്തിന് ലഭിച്ചില്ലെന്നും വലിയ തോതില്‍ വകമാറ്റിയതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിക്കുകയും ഇപ്പോള്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നത്.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ട്ട് സി കെ സുബൈറിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി സി കെ സുബൈറിനെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിരിച്ച തുകയില്‍ വലിയ വിഭാഗവും യൂത്ത്‌ലീഗ് ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ളവരും തട്ടിയതായി മുന്‍ യൂത്ത്‌ലീഗ് നേതാവ് യൂസഫ് പടനിലം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള ചില പ്രസ്ഥാവനകള്‍ മുഈന്‍ അലി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. യൂസഫ് പടനിലത്തിന്റെ പരാതിയില്‍ നേരത്തെ പി കെ ഫിറോസിനെതിരെ സംസ്ഥാന പോലീസും കേസെടുത്തിരുന്നു.

 

 

Latest