Connect with us

First Gear

സൗരോര്‍ജം കൊണ്ട് പറക്കുന്ന വിമാനം; 90 ദിവസത്തോളം ആകാശത്ത് സഞ്ചരിക്കാം

Published

|

Last Updated

വാഷിംഗ്ടണ്‍ | സൗരോര്‍ജം കൊണ്ട് പറക്കുന്ന വിമാനം വരാന്‍ പോകുന്നുവെന്നാണ് വ്യോമായന മേഖലയില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. വിമാനത്തിന് 90 ദിവസത്തോളം ആകാശത്തില്‍ പറക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ നാവിക സേന വ്യക്തമാക്കുന്നത്. യു എസ്-സ്പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മിച്ചിരിക്കുന്നത്. വിമാനം വികസിപ്പിക്കുന്നതിനായി കമ്പനിക്ക് 50 ലക്ഷം ഡോളറിന്റെ കരാറാണ് ലഭിച്ചത്.

അടുത്തതായി ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് നാവിക അധികൃതര്‍ പറഞ്ഞു. 2015-16 വര്‍ഷങ്ങളില്‍ ഈ സോളാര്‍ വിമാനം പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ അന്ന് വിമാനത്തിന്റെ പൂര്‍ത്തീകരണത്തിന് പണം തികയാതെ വരികയായിരുന്നു. ഇപ്പോള്‍ പുതിയ സോഫ്‌റ്റ്വെയറും ഹാര്‍ഡ്വെയറും സോളാര്‍ ഇംപള്‍സ് 2 എന്ന പുതിയ വിമാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.