Covid19
രണ്ടാം ലോക്ക്ഡൗണില്‍ പോലീസ് പിരിച്ചത് 125 കോടി

തിരുവനന്തപുരം | രണ്ടാം ലോക്ഡൗണിനിടെയുണ്ടായ നിയമലംഘനത്തില്‍ പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ. കേസുകളുടെ എണ്ണവും പിഴത്തുകയും പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പോലീസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
---- facebook comment plugin here -----