International
'കുപ്പിവെള്ളം പൈപ്പ് വെള്ളത്തേക്കാള്‍ 3500 മടങ്ങ് പരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു'

കാറ്റലോണിയ | രണ്ട് പതിറ്റാണ്ടുകാലമായി കുപ്പിവെള്ള സംസ്‌കാരത്തിലേക്ക് ആളുകള്‍ ആകൃഷ്ടരായിട്ട്. കിണര്‍വെള്ളവും തിളപ്പിച്ചാറിയ വെള്ളവുമെല്ലാം ഉപയോഗിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കുമിഷ്ടം കുപ്പിവെള്ളത്തോടാണ്. എന്നാല്‍ കുപ്പിയിലാക്കിയ കുടിവെള്ളത്തെക്കുറിച്ച് വിവരിക്കുന്ന ഒരു ഗവേഷണ റിപ്പോര്‍ട്ട് ഏവരിലും ഞെട്ടലുണ്ടാക്കുന്നതാണ്. പൈപ്പ് വെള്ളത്തേക്കാള്‍ 3500 മടങ്ങ് കുപ്പി വെള്ളം പരിസ്ഥിതിക്ക് ആഘാതം ഏല്‍പിക്കുന്നുവെന്ന് ബാഴ്‌സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിന്റെ (ഐ എസ് ഗ്ലോബല്‍) പഠന റിപ്പോര്‍ട്ട് പറയുന്നു.
സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ബാഴ്സലോണയിലെ മുഴുവന്‍ ജനങ്ങളും കുപ്പിവെള്ളം ഉപയോഗിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ ഉത്പാദനം പ്രതിവര്‍ഷം 1.43 ജീവജാലങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുക. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ നേടിയെടുക്കാന്‍ പ്രതിവര്‍ഷം 83.9 മില്യണ്‍ ഡോളര്‍ ചെലവാകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പൈപ്പ് വെള്ളത്തിലെ രാസ സംയുക്തങ്ങളുടെ സാന്നിധ്യം കൊണ്ടാണ് കുപ്പിയിലാക്കിയ കുടിവെള്ളം ആളുകള്‍ ഏറ്റെടുത്തത്. കുപ്പിവെള്ളം ഉപയോഗം ആഗോള തലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഐ എസ് ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍, മൂന്ന് വ്യത്യസ്ത ജല ഉപഭോഗ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളുടെ പഠനമാണ് നടന്നത്.
വീടുകളിലെ ജല ശുദ്ധീകരണ യന്ത്രങ്ങളുടെ സഹായത്തോടെ പൈപ്പ് വെളളത്തിന്റെ മണവും രുചിയും മെച്ചപ്പെടുത്താന്‍ സാധിക്കും. ഒപ്പം വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ടി എച്ച് എംന്റെ അളവും കുറക്കാന്‍ സാധിക്കുമെന്ന് പഠനം പറയുന്നു.