Kerala
ഇ ബുള്‍ ജെറ്റ് നേരത്തേയും നിയമലംഘനങ്ങള്‍ നടത്തിയതായി പോലീസ്

കണ്ണൂര്‍ | മോട്ടോര്‍വാഹന വകുപ്പന്റെ ഓഫീസില്‍ കയറി അതിക്രമം കാട്ടിയതിന് അറസ്റ്റിലായ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും നേരത്തെയും പല തവണ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി തെളിവുകള്‍. ആംബുലിന്റേതടക്കമുള്ള സൈറണുകള്‍ സ്ഥാപിച്ച് അമിത വേഗതിയില്‍ റോഡിലൂടെ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇ ബുള്‍ ജെറ്റ് യൂറ്റിയൂബ് ചാനലിന്റെ അവതാരകര്‍ തന്നെയാണ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ ഏറെയുള്ളത്. ഇതെല്ലാം ശേഖരിച്ച് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇ ബുള്‍ ജെറ്റ്് സഹോദരന്‍മാര്‍ കേരളത്തിന് പുറത്ത് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ടോള്‍ ബൂത്തുകളിലും ഇവര്‍ സൈറണ്‍ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവര്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതക്കായി വാഹനം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാനും ആര്‍ ടി ഒ ആലോചിക്കുന്നുണ്ട്.