Connect with us

Malappuram

ഐ സി എഫ് ജിദ്ധ കമ്മിറ്റിയുടെ കുടുംബാശ്വാസ പദ്ധതിക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

ഐ.സി.എഫ് ജിദ്ധാ കമ്മിറ്റിയുടെ കുടുംബാശ്വാസ പദ്ധതിയുടെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.

മഞ്ചേരി | നിർധനരും നിത്യ വരുമാനത്തിന് പ്രയാസപ്പെടുന്നവരുമായ ഇരുന്നൂറ് കുടുംബങ്ങൾക്ക് ജീവിതോപാധിയൊരുക്കി (ഇൻഡ്യൻ കൾച്ചറൽ ഫൗണ്ടേഷൻ) ജിദ്ദ ഐ സി എഫ് കമ്മിറ്റി നടത്തുന്ന കുടുംബാശ്വാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രണ്ട് വീതം വളർത്താടുകളെയാണ് നൽകുന്നുത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വ്യത്യസ്ഥ കാരണങ്ങളാൽ പ്രയാസപ്പെടുന്ന കുടുoമ്പങ്ങളെയാണ് ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത് . ഈവിഭാഗത്തിൽ പെടുന്ന മുൻ പ്രവാസികൾ, വിധവകൾ, നിത്യ രോഗികൾ തുടങ്ങിയ ഇരുനൂറ് കുടുംബങ്ങൾക്ക് കാൽ കോടിയിലധികം രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കൊവിഡ് പ്രതിസന്ധി തീർത്ത പ്രയാസങ്ങളുടെ കൂടി സാഹചര്യത്തിൽ പ്രവാസികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക – ആരോഗ്യ മേഖലകളിലെ അതിജീവനം ലക്ഷ്യമാക്കി ജിദ്ദ ഐ സി എഫ് നടത്തുന്ന ത്രൈവ് ഹെൽത് & വെൽത്ത് ക്യാമ്പയ്‌നിന്റെ ഭാഗമായാണ് കുടുംബ ക്ഷേമ പദ്ധതി നടപ്പാക്കുന്നത്.

നിരാലംബരായ കുടുംബങ്ങൾക്ക് വളർത്തു ആടുകളെ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മഞ്ചേരി സാന്ത്വന സദനത്തിൽ വെച്ച് നിർവഹിച്ചു. ഉദ്‌ഘാടന സംഗമത്തിൽ ഐ.സി.എഫ് സൗദി സെൻട്രൽ പ്രസിഡൻറ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള മുസ് ലിംജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ ,അബ്ദു റഹ്മാൻ ഫൈസി
എസ് വൈ സ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌
പറവൂർ, അബ്ദുൽ ഖാദർ മാസ്റ്റർ ഐ സി എഫ് ജിദ്ദ സെൻട്രൽ പ്രസിഡന്റ്‌ ശാഫി മുസ്‌ലിയാർ, സി കെ ഹസൈനാർ സഖാഫി കുട്ടശ്ശേരി, കെ പി ജമാൽ കരുളായി, സൈനുൽ ആബിദ് തങ്ങൾ, മുഹമ്മദ് അൻവരി കൊമ്പം, അബ്ദുൽ ഗഫൂർ പുളിക്കൽ, മുഹമ്മദ് ഹനീഫ പെരിന്തൽമണ്ണ, മുഹമ്മദ് സഖാഫി ഉഗ്രപുരം എന്നിവർ പ്രസംഗിച്ചു.
ത്രൈവ് ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസികളിലും കുടുംബങ്ങളിലും അതിജീവന സന്ദേശം നൽകി വിവിധ ടേബിൾ ടോക്കുകൾ , ബ്ലഡ് ഡോനെഷൻ ക്യാമ്പ്, ഹെൽത് അവെർനെസ് പ്രോഗ്രാമുകൾ, ഹോം ഫാർമിംഗ് ട്രെയ്നിങ്, എന്റർടൈമെന്റ് ടൂറുകൾ , ഹെൽത് & വെൽത് ടിപ്‌സുകൾ , സാമ്പത്തികാസൂത്രണം ബോധ വൽക്കരണം, വ്യത്യസ്ത മേഖലകളിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ സംഘടിപ്പിക്കുന്നുണ്ടെന്നു ജിദ്ദ ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

Latest