Ongoing News
ആദിവാസി യുവതി നൽകിയ പീഡന പരാതിയിൽ അറസ്റ്റ് വൈകിപ്പിക്കുന്നു

റാന്നി | ആദിവാസി യുവതി നൽകിയ പീഡന പരാതിയിൽ റാന്നി ഡി വൈ എസ് പി അറസ്റ്റ് വൈകിപ്പിക്കുന്നു എന്ന് യൂത്ത് കോൺഗ്രസ്സ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലമുള സി പി എം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്ക് എതിരെയാണ് പരാതി.
പ്രതിക്കു വേണ്ടി പാർട്ടി സ്വാധീനം ഉപയോഗിച്ച് കേസ് ഒത്ത്‌തീർപ്പാക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണു ഡി വൈ എസ് പി അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നും യോഗം ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാൻ നോക്കുന്ന റാന്നി ഡി വൈ എസ് പിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി അറിയിച്ചു.
---- facebook comment plugin here -----