Covid19
കുവൈത്തില്‍ ടി പി ആര്‍ 3.52 ശതമാനം

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 402,794 ആയി. പുതിയതായി 501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 840 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 391,599 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 97.22 ശതമാനം പേരുടെയും രോഗമുക്തരായി.
നിലവില്‍ 8,829 പേര്‍ ചികിത്സയിലുണ്ട്. 699 പേര്‍ കൊവിഡ് വാര്‍ഡുകളിലും 244 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. പുതിയതായി 14,217 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,500,392 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
---- facebook comment plugin here -----