Connect with us

Kerala

നന്ദി കിട്ടിയില്ല; ആക്ഷേപങ്ങള്‍ക്ക് കവിതയിലൂടെ പ്രതികരിച്ച് സുധാകരന്‍

Published

|

Last Updated

ആലപ്പുഴ | തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് കവിതയിലൂടെ പരോക്ഷമായി പ്രതികരിച്ച് മുന്‍ മന്ത്രിയും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിലപാടുകള്‍ക്കുമൊന്നും നന്ദി കിട്ടിയില്ലെന്നാണ് നേട്ടവും കോട്ടവും എന്ന പുതിയ കവിതയില്‍ സുധാകരന്‍ കുറിച്ചിട്ടിരിക്കുന്നത്. പാര്‍ട്ടിക്കകത്തും പുറത്തുമായി തനിക്കെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളോട് പ്രതികരിക്കുന്ന രൂപത്തിലുള്ളതാണ് കവിത. കലാകൗമുദിയുടെ ഈ ലക്കത്തിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍, ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് കവിതയെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമുള്ള വിശദീകരണവുമായി സുധാകരന്‍ എഫ് ബി കുറിപ്പിലൂടെ രംഗത്തെത്തി.

Latest