Connect with us

Techno

ഒരു കീബോര്‍ഡുമായി ഷവോമി ടാബ്ലെറ്റ് 'എംഐ പാഡ് 5; വിലയും പ്രത്യേകതകളും

Published

|

Last Updated

ന്യൂഡല്‍ഹി | ഷവോമി ടാബ്ലെറ്റ്”ഷവോമി എംഐ പാഡ് 5″ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ടാബ്ലെറ്റ്, എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തുക. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 എസ്ഒസി പ്രോസസര്‍ എന്നിവ ടാബ്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം 4 ജി/5 ജി കണക്ടിവിറ്റിയും ലഭ്യമാകും. എംഐ പാഡ് 5 ഒരു കീബോര്‍ഡിനൊപ്പമാണ് അവതരിപ്പിക്കുക.

ഇത് ഒരു കണക്ടര്‍ ഉപയോഗിച്ച് ടാബ്ലെറ്റുമായി ബന്ധിപ്പിക്കുന്നതാണ്. ഈ കീബോര്‍ഡ് മറ്റ് ടാബ്ലെറ്റുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിവയ്‌ക്കൊപ്പം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ. എംഐ പാഡ് 5 കീബോര്‍ഡിന്റെ വില 5,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest