Connect with us

Kerala

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം: മന്ത്രി പി എ മുഹമ്മദ് റിയാസ്

Published

|

Last Updated

തിരുവനന്തപുരം | ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷൃമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ല്‍ 13 കോടി ആദ്യന്ത വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നെങ്കില്‍ 2020-ല്‍ അതു 45 ലക്ഷമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഓണ്‍ലൈനില്‍ നടത്തും. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുന്‍നിര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇക്കുറി ഓണ്‍ലൈന്‍ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest